എട്ടാം ശമ്പളക്കമ്മീഷൻ നടപ്പിലാക്കുന്നതിലുണ്ടാകുന്ന കാലതാമസവും നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും മുൻനിർത്തി കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടിയന്തിരമായി ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷൻ (എൻപിആർപിഎ) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ എൻപിആർപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കരിപ്പാൽ സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. കെപി ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെസി പരിമള, പിഎം കുര്യാക്കോസ്, സ്റ്റാൻലി ഫെർണാണ്ടസ്, പി ശാലിനി, വിആർ സുരേന്ദ്രൻ, പിആർ വിജയകുമാർ, കെകെ വിനോദൻ എന്നിവർ സംസാരിച്ചു.
