Zygo-Ad

പയ്യന്നൂരിലെ തോല്‍വിക്ക് കാരണം പാര്‍ട്ടിക്കാര്‍ തന്നെ; നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് വിവിധയിടങ്ങളിൽ പോസ്റ്റര്‍


പയ്യന്നൂർ: പയ്യന്നൂരില്‍ ഇടത് സ്ഥാനാർത്ഥി ടിഐ മധുസൂദനനെ തോല്‍പ്പിച്ചത് പാർട്ടിക്കുള്ളിലെ നേതാക്കളാണെന്ന് ആരോപിച്ച്‌ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റർ.

പയ്യന്നൂർ കൊക്കോട്ട് അണ്ടർപാസിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെ പേരുകള്‍ പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വങ്ങള്‍ക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ അതൃപ്തി ഉയർന്നിരുന്നു.

സി.പി.എം മുൻ ജില്ലാ കമ്മിറ്റിയംഗം കൂടിയായ വി കുഞ്ഞിക്കൃഷ്ണൻ യു.ഡി.എഫ് പിന്തുയോടെ സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. കുഞ്ഞികൃഷ്ണൻ നേടിയ വിജയം പാർട്ടിക്കുള്ളിലെ അസംതൃപ്തിയുടെ തുറന്ന പ്രകടനമായിയിരുന്നു. 

രക്തസാക്ഷി ഫണ്ട് വിവാദം ഉയർത്തിയതിന് പിന്നാലെ പുറത്താക്കിയ നേതാവിനാണ് 7,487 വോട്ടിന്റെ വിജയം ലഭിച്ചത്. 2021ല്‍ ടി.ഐ മധുസൂദനൻ 49,780 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നേടിയിരുന്നത്.

Previous Post Next Post