Zygo-Ad

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ

 


അഞ്ചരക്കണ്ടി:അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർഎൽ നിതിൻരാജ് ആശുപത്രിക്കെട്ടിടത്തിൽനിന്നു ചാടിമരിച്ച സംഭവത്തിൽ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ മൂന്ന് പേരെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. 

ലോൺ ആപ്പിലൂടെ പണം കടമെടുത്തതിനെ തുടർന്നുണ്ടായ നിരന്തരമായ ഭീഷണിയും മാനസിക പീഡനവുമാണ് വിദ്യാർഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിടിയിലായവരെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

 

Previous Post Next Post