കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തെ തുടര്‍ന്ന് ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു.
ഇന്‍സ്റ്റാ പേ എന്ന ലോണ്‍ ആപ്പിനെതിരെയാണ് കേസ് എടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ് ഐ ആര്‍.
അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്. ഇന്നും വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം നടക്കും.
