Zygo-Ad

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഡെന്റൽ വിദ്യാർത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം: ഡോ റാമിനെ കോളേജില്‍ നിന്നും പുറത്താക്കി


കണ്ണൂര്‍: തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ അനാട്ടമി വിഭാഗം പ്രൊഫസര്‍ എം.കെ. റാമിനെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ നിന്നും പുറത്താക്കി. റാമിനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് നടപടി.

നിതിന്‍ രാജിന്റെ മരണത്തില്‍ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതോടെ ഡോ റാം ഒളിവില്‍ പോയി. ഡോ റാമിനെ കോളേജില്‍ നിന്നും പുറത്താക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കിയത്.

റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കുകയും ചെയ്തു. 

ഡോ.റാമിനെതിരെ കോളേജിലെ മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. നിറത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുമെന്നും ജാതിയും മതവും ചോദിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

നിതിന്റെ മരണത്തില്‍ ആരോപണ വിധേയരായ ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത നമ്പ്യാര്‍ എന്നിവരെ നേരത്തേ അന്വേഷണ വിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Previous Post Next Post