തളിപ്പറമ്പ്: വീട്ടിലെ സ്റ്റെയർകേസില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു.
എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ എം. സജീറിന്റെയും മൂബീനയുടെയും മകൻ ടി. അബ്ദുള്‍ വാഹിദാണ് മരണപ്പെട്ടത്. രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
കഴിഞ്ഞ ഏപ്രില്‍ 16-നാണ് വാഹിദിന് അപകടം സംഭവിച്ചത്. വീട്ടിലെ ഗോവണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.15 ഓടെയായിരുന്നു മരണം.
മുഹമ്മദ് ഷസില്‍, ആലിയ മെഹ്സിൻ എന്നിവർ സഹോദരങ്ങളാണ്. പ്രാഥമിക നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുനല്‍കി.
