കണ്ണൂർ: നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുവായ ചെങ്കല്ലിന് ഏപ്രില്‍ 20 മുതല്‍ വില വർദ്ധിപ്പിക്കുമെന്ന് ചെങ്കല്‍ വ്യവസായ അസോസിയേഷൻ ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചെങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ തൊഴിലാളികളുടെ കൂലിയുള്‍പ്പെടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഈ മേഖലയിലുള്ളവർ അനുഭവിക്കുന്നതെന്ന് ഇവർ പറഞ്ഞു.
അതിനാല്‍ ഏപ്രില്‍ 20 മുതല്‍ ചെങ്കല്ലിന് നിലവിലുള്ളതിനേക്കാള്‍ 8 രൂപ വർദ്ദിപ്പിക്കാൻ തീരുമാനിച്ചതായി അസോസിയേഷൻ സെക്രട്ടറി പി പ്രകാശ് പറഞ്ഞു.
ഭാരവാഹികളായ ടി പി അബ്ദുള്‍ അസീസ്, കെ മണികണ്ഠൻ, എം പി മനോഹരൻ, മുസ്തഫ പയ്യന്നൂർ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
