കണ്ണൂർ: യൂണിയൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നഎം ബി ബി എസ് വിദ്യാർത്ഥിക്ക് നേരെ എസ് എഫ് ഐ നേതാവ് ഭീഷണി മുഴക്കിയതായി പരാതി. കണ്ണൂർ പരിയാരം ഗവ: മെഡിക്കല്‍ കോളേജ് വിദ്യാർത്ഥിക്ക് നേരെയാണ് ഭീഷണി.
എസ് എഫ് ഐ ക്കെതിരെ ഇലക്ഷനില്‍ പ്രവർത്തിക്കരുതെന്ന് പറഞ്ഞാണ് എം ബി ബി എസ് വിദ്യാർത്ഥി മുനീറിന് നേരെ എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി ജോയൽ ഭീഷണി മുഴക്കിയത്.
അമ്മയാണെ സത്യം നിന്റെ കാല് തച്ച് പൊട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
പരിയാരം ഗവ: മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് എസ് എഫ് ഐ നേതാവിൻ്റെ ഭീഷണി.
യു. യു.സി സ്ഥാനത്തേക്ക് കെ എസ് യു മുന്നണി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണയാണ് യു.ഡി. എസ്. എഫ് സഖ്യം എസ്.എഫ്.ഐ യില്‍ നിന്നും മെഡിക്കല്‍ കോളേജ് യൂനിയൻ ഭരണം പിടിച്ചെടുത്തത്.