പയ്യന്നൂർ: ഉപയോഗ ശൂന്യമായ കിണറ്റില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം. ഇന്ന് രാവിലെയാണ് സമീപ വാസികള്‍ മൃതദേഹം കണ്ടത്.
ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാടുമൂടിയ കിണറ്റില്‍ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പയ്യന്നൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമം നടക്കുകയാണ്.