Zygo-Ad

കേസുകൾ തീർപ്പായ വാഹനങ്ങൾ ലേലത്തിൽ

 


കണ്ണൂർ:പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഉൾപ്പെട്ടതും കോടതിയിൽ തീർപ്പായതുമായ വാഹനങ്ങൾ ഇ- ലേലത്തിൽ വയ്ക്കും. കേസുകൾ കോടതിയിൽ തീർപ്പായശേഷം ഉടമസ്ഥർക്ക് നോട്ടീസ് അയച്ചിട്ടും അവകാശി കൾ എത്താതെ സ്റ്റേഷനുകളിലും യാഡുകളിലും സൂക്ഷിച്ച വാഹനമാണ് എംഎസ് ടിസി ലിമിറ്റഡ് വെബ്സൈറ്റായ www.mstcecommerce.com മുഖേന 31 ന് ഈലേലത്തിൽ വയ്ക്കുന്നത്. പങ്കെടുക്കാൻ ആഗ്ര ഹിക്കുന്നവർക്ക് വെബ്സൈ റ്റിൽ ബയററായി രജിസ്റ്റർ ചെയ്ത ശേഷം നേരിട്ട് ഓൺലൈനായി പങ്കെടുക്കാം.

വെബ്സൈറ്റിൽ ബയർ ചെയ്തവർക്ക് ലേലത്തിൽ ഉൾപ്പെ ട്ട വാഹനങ്ങൾ 30ന് വരെ രാവി ലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ബന്ധപ്പെട്ട സ്റ്റേഷൻ ഓഫീ സറുടെ അനുമതിയോടെ പരി ശോധിക്കാം. ഫോൺ: 04972 763339, 94979 25858.

Previous Post Next Post