Zygo-Ad

അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും മാറ്റണം

 


കണ്ണൂർ: അനധികൃത കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യുന്നത് സംബന്ധിച്ച ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ പാതയോരങ്ങളിലും ഫുട്പാത്തുകളിലും ഉള്‍പ്പെടെ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങളും ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യുന്നതിന് പ്രാദേശിക തലത്തില്‍ നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. 

കാഴ്ച മറക്കുകയോ അപകടം ഉണ്ടാക്കുകയോ ചെയ്യുന്ന തരത്തിലുള്ള ബോര്‍ഡുകള്‍ വെക്കരുത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

കാര്യങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നുകൊണ്ട് തദ്ദേശസ്ഥാപന തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

Previous Post Next Post