Zygo-Ad

കണ്ണൂരില്‍ ബ്രൗണ്‍ ഷുഗറുമായി മൂന്നംഗ സംഘം അറസ്റ്റില്‍

 


കണ്ണൂര്‍: ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായി. കക്കാട് കോര്‍ജാന്‍ സ്‌ക്കൂളിന് സമീപത്തെ കക്കോടന്‍ വീട്ടില്‍ (ശിവഗംഗ) പി.സബിന്‍ (27), പാലക്കാട്ടിടം ഷേക്ക് ജുമാമസ്ജിദിന് സമീപത്തെ ടി.അന്‍ഫാസ് (28), വളപട്ടണം മൂസാ ക്വാര്‍ട്ടേഴ്‌സിലെ സി.മുഹമ്മദ് ഷിബാസ് (30) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

സബിന്റെ വീട് റെയിഡ് ചെയ്ത് ബെഡ്‌റൂമിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച 1.76 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വീട് റെയ്ഡ് നടത്തിയത്.

Previous Post Next Post