Zygo-Ad

ചെങ്ങളായിൽ പുലി ഇറങ്ങി


 തളിപ്പറമ്പ്:-ചെങ്ങളായി ഇടക്കുളത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി രതീഷിനെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം ചുഴലി കോളത്തൂർ റോഡിൽ പുലിയെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു ഇന്നലെ കക്കണം പാറ കലാ ഗ്രാമം പരിസരത്തും പുലിയെ വാഹന യാത്രക്കാർ കണ്ടിരുന്നു ചെങ്കൽതൊഴിലാളികളും എടക്കുളത്ത് പുലിയെ കണ്ടതായി അധികൃതരെ വിവരം അറിയിച്ചു ഇന്ന് രാവിലെ ചെങ്കൽ പണയിലേക്ക് പോവുകയായിരുന്ന ലോറി ജീവനക്കാരനാണ് പുലിയെ കണ്ടത് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു ഇന്നുച്ചയോടെ സ്ഥലത്തെ കൂടും സിസിടിവിയുംസ്ഥാപിച്ചു.

Previous Post Next Post