Zygo-Ad

വിധി തട്ടിയെടുത്തത് അച്ഛനെയും മകനെയും; കണ്ണപുരത്ത് കണ്ണീർക്കാഴ്ചയായി അർജുന്റെയും രവീന്ദ്രന്റെയും മരണം


 കണ്ണൂർ: ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന അച്ഛനും മകനും വിടവാങ്ങിയത് കണ്ണപുരം ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ അർജുൻ പട്ടടത്തിന് (26) പിന്നാലെ പിതാവ് പി.കെ രവീന്ദ്രനും (68) അന്തരിച്ചു.

കഴിഞ്ഞ ദിവസം ഇരിണാവ് റോഡ് ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അർജുന് ഗുരുതരമായി പരിക്കേറ്റത്. ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങൾക്കിടെയാണ് അന്ത്യം സംഭവിച്ചത്. മകന്റെ വിയോഗവാർത്തയ്ക്കിടെ തന്നെയാണ് വൃക്കരോഗത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് രവീന്ദ്രനും മരണത്തിന് കീഴടങ്ങിയത്.

രണ്ട് മരണങ്ങളും ഒരേസമയം സംഭവിച്ചത് നാടിനെ നടുക്കിയിരിക്കുകയാണ്. അർജുന്റെയും രവീന്ദ്രന്റെയും സംസ്‌കാരം പിന്നീട് നടക്കും.

 

Previous Post Next Post