മയ്യിൽ: പ്രധാന റോഡിന് കുറുകെ കുഴിയെടുത്തത് ഒരാഴ്‌ച പിന്നിട്ടിട്ടും പൂർണമായി മൂടാത്തതിൽ കടുത്ത ഗതാഗതം തടസ്സം. മയ്യിൽ- പുതിയതെരു റോഡിൽ പഴയാസ്പത്രിക്കു സമീപം കവിളിയോട്ട് ചാൽ റോഡ് തിരിയുന്ന ഭാഗത്തായാണ് ഇതുള്ളത്. നിരവധി വാഹനങ്ങൾ ഇരുഭാഗത്തുമായി കടന്നു പോകാനാത്ത വിധത്തിലാണ് റോഡിന് കുറുകെ ഇവിടെ കുഴിയെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സൂചനാ ബോർഡ് വെച്ച് ജോലി ചെയ്‌തിരുന്നെങ്കിലും നിലവിൽ ബോർഡും എടുത്തു മാറ്റിയ നിലയിലാണ്. എതിരേ
വരുന്ന വാഹനങ്ങൾക്ക് ഒരേ സമയം ഇരു ഭാഗത്തേക്കും കടന്നു പോകാനാകാത്ത വിധത്തിലാണ് കുഴിയുള്ളത്. കടന്നു പോകുന്നതിനായി ഏറെ നേരം വാഹനങ്ങൾ ഇവിടെ കാത്തു നിൽക്കേണ്ട സ്ഥിതിയാണുള്ളത്. ജൽ ജീവൻ പദ്ധതിക്കായാണ് പൈപ്പ് ലൈൻ പ്രവൃത്തി നടത്തിയിരുന്നത്. റോഡിനു കുറുകെ കുഴിയെടുത്ത് ദീർഘകാലം ഗതാഗത തടസ്സം സൃഷ്‌ടിച്ചതിനെതിരെ ഇരുചക്ര വാഹനയാത്രക്കാരുൾപ്പെടെ പ്രതിഷേധത്തിലാണ്