പയ്യന്നൂർ : പയ്യന്നൂർ എസ്‌ഐ എന്ന വ്യാജേന പണം വാങ്ങുന്നതായി പരാതി. താൻ പയ്യന്നൂരിലെ എസ്‌ഐ ആണെന്നും ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ ചില്ലറയില്ലെന്നും പറഞ്ഞാണ് പയ്യന്നൂർ ടൗണിലും പിലാത്തറയിലും കടകളില്‍ കയറി പണം വാങ്ങുന്നത്.രാവിലെയാണ് കടയില്‍ കയറി പണം ചോദിക്കുന്നത്.
ഒരു സ്ഥാപനത്തില്‍ കയറി 410 രൂപയാണ് വാങ്ങിയത്. ആ സ്ഥാപനത്തിലെ സിസിടിവിദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. ചെറിയ തുകയായതിനാല്‍ കടയുടമ കള്‍ പരാതി നല്‍കാൻ മടിക്കുന്നു. സിസിടിവി ദൃശ്യത്തിലെ യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.