കണ്ണൂർ: കണ്ണൂർ ആയിക്കരയില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ അഞ്ചാം നാള് മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടില്‍ കരയ്ക്ക് എത്തിച്ചു.
ബോട്ടിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തിരിച്ചുവരാൻ ആവാതെ മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
കഴിഞ്ഞ 17 നാണ് ഇവർ മത്സ്യബന്ധനത്തിനായി ആയിക്കരയില്‍ നിന്ന് പുറപ്പെട്ടത്. പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കുര്യാക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ് , ഒഡീഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടിന്റെ ഡ്രൈവർ മുജീബിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് തിരിച്ചുവരാൻ ആവാതെ ഉള്‍ക്കടലില്‍ കുടുങ്ങിയത്.
കരയ്ക്ക് എത്തിച്ചതില്‍ മറ്റു മൂന്നുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. മുജീബിനെ കണ്ണൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സഫ മോള് എന്ന ഫൈബർ ബോട്ടും കരയ്ക്ക് എത്തിച്ചിട്ടുണ്ട്.