കണ്ണൂർ: ബസിടിച്ച് വയോധികന്‍ മരണപ്പെട്ടു. ബക്കളം കടമ്പേരി റോഡിലെ കെ . രാജന്‍ (77) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ പാൽ വാങ്ങാന്‍ പോകവേ ബക്കളം ടൗണില്‍ വെച്ചാണ് അപകടം.കല്യാശ്ശേരി നെയ്ത്ത് സൊസൈറ്റിയിലെ മുന്‍ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയുമായിരുന്നു. ഭാര്യ; സുമതി.
മക്കള്‍: സജു ( ഗ്രാമീണ്‍ ഇക്കോ ഷോപ്പ് ബക്കളം), സൂരജ്, പരേതയായ സുജ. മരുമകള്‍: ഷീമ (പാളിയത്ത് വളപ്പ്).
സഹോദരങ്ങള്‍: ശ്രീധരന്‍(വ്യാപാരി, മാര്യംഗലം ), ബാലന്‍ (കൊല്‍ക്കത്ത), വത്സലന്‍ (വ്യാപാരി, ബക്കളം ) ചന്ദ്രന്‍ ( റിട്ട. കെല്‍ട്രോണ്‍, വ്യാപാരി ബക്കളം, മെമ്പര്‍ സി.പി.എം ബക്കളം ബ്രാഞ്ച് ), തങ്കം വേളാപുരം. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.