Zygo-Ad

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിൽ; നായനാരുടെ വീട് സന്ദർശിക്കും

ദില്ലി:കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടിൽ ഉൾപ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. ദില്ലിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും.

നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചിൽ മാരാർ ജി സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്. കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളും ദർശിക്കും. മറ്റെന്നാൾ തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

Previous Post Next Post