Zygo-Ad

യുവതിയുടെ മരണം: ചികിത്സാ പിഴവെന്ന് പരാതി


തളിപ്പറമ്പ്: മംഗലാപുരത്തെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലായിരുന്ന യുവതി മരിച്ചു. 

തളിപ്പറമ്പ് മന്നയിലെ ആയൂർവേദ ചികിത്സാലയ സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റ് തലോറയിലെ വി വി ജീജ (38)യാണ് മരണപ്പെട്ടത്. അസുഖത്തെ തുടർന്ന് മംഗലാപുരം ഫാദർ മുള്ളേർസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അമ്മ: രോഹിണി (ചുഴലി)

അച്ഛൻ: പരേതനായ ലക്ഷ്‌മണൻ, 

ഭർത്താവ്: വി.വിനോദ് (ഓട്ടോ ഡ്രൈവർ തളിപ്പറമ്പ്)

മകൻ: ദേവനന്ദ് (മൂത്തേടത്ത് ഹൈസ്‌കൂൾ പത്താം തരം വിദ്യാർത്ഥി). യുവതിയുടെ മരണത്തിൽ ചികിത്സ പിഴവുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ച് ഭർത്താവ് വി. വിനോദ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. 

ഈ മാസം 21നാണ് യുവതിയെ ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

 23നു യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി ബന്ധുക്കൾ പറയുന്നു. ചികിത്സക്കിടെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Previous Post Next Post