Zygo-Ad

വൻ മയക്കുമരുന്ന് വേട്ട: കണ്ണൂരിൽ അര കിലോഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ


കണ്ണൂർ: അര കിലോ ഗ്രാം ഹാഷിഷ് ഓയിലുമായി മൊത്ത വിതരണക്കാരനായ തൃശൂർ സ്വദേശി കണ്ണൂരിൽ പിടിയിൽ. 

തൃശൂർ സ്വദേശി സി.എസ്. നിജിലിനെ (20)യാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്‌ദുൾ അഷ്റഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ ബസ്റ്റാന്റിൽ നടത്തിയ പരിശോധനയിലാണ് 500 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

 


പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള എടി എസ്സിന്റെ സഹായം ലഭിച്ചിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. 

പരിശോധനയിൽ അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പി,അനിൽകുമാർ പി കെ,പ്രമോദ് പി, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ് കെ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, സുജേഷ് എം വി സായൂജ് വി കെ, സനൽ, വനിത സിവിൽ എക്സൈസ് ഓഫിസർ സീമ എന്നിവരും ഉണ്ടായിരുന്നു.

Previous Post Next Post