പയ്യന്നൂർ: രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ആരോപണ വിധേയനായ പയ്യന്നൂർ എം എൽ എ ടി. ഐ.മധുസൂദനൻ എം എൽ എ സ്ഥാനം രാജി വെക്കുക, എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി പയ്യന്നൂർ എം എൽ എ ഓഫീസിലേക്ക് നടത്തിയ മാർച്ച് പയ്യന്നൂർ ഡിവൈ.എസ്.പിയുടെ. നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
പെരുമ്പ കെ എസ് ആർ ടി സി ക്ക് സമീപം വെച്ച് തുടങ്ങിയ മാർച്ച് സെൻട്രൽ ബസാർ സഹകരണ ആശുപത്രി റോഡിൽ ബാരിക്കേഡ് തീർത്താണ് പോലീസ് സംഘം തടഞ്ഞത്.
മാർച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് അരുൺ തോമസ്, ഏ.വി. സനിൽ കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഏ.പി. ഗംഗാധരൻ, ഗംഗാധരൻ കാളീശ്വരം, ബാലകൃഷ്ണൻ പനക്കീൽ, സിപി. മനോജ്, അജികുമാർ കരിയിൽ എന്നിവർ സംസാരിച്ചു.
