കണ്ണൂർ: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) യുടെ നേതൃത്വത്തിൽ കണ്ണൂർ ജല അതോറിറ്റി ഡിവിഷൻ ഓഫീസിൽ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഡി എ ജീവനക്കാരുടെ അവകാശമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ നേതാക്കന്മാർക്ക് സ്മാരകം പണിയുന്നതിന് വേണ്ടി ജല അതോറിറ്റിയുടെ കണ്ണായ ഭൂമി കൈമാറുവാനുള്ള തീരുമാനം പിൻവലിക്കുക, ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ല ഔദാര്യമാണ്" എന്ന് കേരള ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പേ റിവിഷൻ അരിയർ അനുവദിക്കുക, മുഴുവൻ ജീവനക്കാർക്കും 2019ലെ ശമ്പള പരിഷ്കരണ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ സമരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: പി ഇന്ദിര ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ടി. വി ഫെമി അധ്യക്ഷത വഹിച്ചു.സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി സഞ്ജയ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി മെറിൻ ജോൺ,പെൻഷനേഴ്സ് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് വി ടി കുഞ്ഞിക്കണ്ണൻ സംസ്ഥാന കമ്മിറ്റി അംഗം ജംസൺ ജേക്കബ്, വനിതാ ഫോറം കൺവീനർ പി.കെ ഷാനിബ , കെ അശ്വിൻ, പി.പി. മൊയ്തീൻ ശ്രുതി ദേവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ ട്രഷറർ എം സുരജ് സ്വാഗതവും കെ എ ധനേഷ് നന്ദിയും പറഞ്ഞു.
