Zygo-Ad

പേരാവൂരില്‍ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരണപ്പെട്ടു


പേരാവൂർ: മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പേരാവൂർ പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയില്‍ പൗലോസ് (38) യാണ് മരിച്ചത് ബുധനാഴ്ച്ച രാവിലെയാണ് അപകടം.

കേളകം പൊയ്യമല കാടായം കവലയില്‍ വച്ചാണ് മരം മുറിക്കുന്നതിനിടെ അപകടം ഉണ്ടായത്. ഉടൻ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post