Zygo-Ad

കോടികളുടെ വിസ തട്ടിപ്പു നടത്തിയ കണ്ണൂർ സ്വദേശി ഹിമാചൽ പ്രദേശിൽ പിടിയിലായി


 കണ്ണൂർ: കോടികളുടെ വിസ തട്ടിപ്പ് നടത്തിയ കേസിൽ കണ്ണൂർ സ്വദേശിയെ ഹിമാചൽ പ്രദേശിൽ നിന്ന് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫിനെയാണ് കണ്ണൂർ ഡിക്ടറ്റീവ് ഇൻസ്പെക്ടർ ബി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

മംഗളൂരു ആസ്ഥാനമായ യുകെ റീഗൾ എന്ന സ്ഥാപനത്തിലൂടെ യുകെ ജോബ് വിസ നൽകാമെന്ന് വാഗ്ദാനം നൽകി 17 ലക്ഷം രൂപ വീതം വിവിധ വ്യക്തികളിൽ നിന്ന് വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. കേരളത്തിലെ വിവിധ ജില്ലകളിലായി മുപ്പത്തെട്ടും കർണാടകയിൽ രണ്ടും കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

 കുറെ മാസങ്ങളായി ഇയാൾ വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു. ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. 

 സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തൃശ്ശൂർ റേഞ്ച് എസ്പി ജോസി ചെറിയാൻ, കണ്ണൂർ റേഞ്ച് എസ്പി എം.പി വിനോദ്, ഡിവൈഎസ്പി സി.കെ സുനിൽകുമാർ എന്നിവയാണ് കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. 

10 കേസുകൾ അന്വേഷിക്കുന്നത് കണ്ണൂരിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. എസ്.ഐ റെനി സ്റ്റീഫൻ സിപിഒ കെ. ശ്രീരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തു.

Previous Post Next Post