പയ്യന്നൂർ: വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വിരോധത്തിൽ ഭാര്യയെയും അമ്മായിഅമ്മയെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് മരിച്ചു. പെരളം സ്വാമിമുക്ക് വരീക്കരയിലെ സി.വി. സനൽകുമാറാണ് (46) മരിച്ചത്.
കരിവെള്ളൂർ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വലിയ വളപ്പിൽ ഹൗസിൽ പി. പത്മിനി (56), മകൾ പി. പ്രജിഷ (37) എന്നിവർക്ക് നേരെയാണ് സനൽകുമാർ ആക്രമണം നടത്തിയത്.
പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ സനൽകുമാറിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പരിക്കേറ്റ മറ്റ് രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.
