കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ബുധനാഴ്ച മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ഇന്റർവ്യൂ നടക്കുക.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ എച്ച് ആർ കോർഡിനേറ്റർ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ടെക്നിക്കൽ കോർഡിനേറ്റർ, ടെക്നിക്കൽ എഞ്ചിനീയർ ട്രെയിനി, ടെക്നിക്കൽ എഞ്ചിനീയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ടെലി കോളർ, അക്കൗണ്ടന്റ്, സെയിൽസ് എഞ്ചിനീയർ, ഫാക്ടറി സൂപ്പർവൈസർ, ബിസിനസ്സ് ഡെവലപ്മെന്റ് ഓഫീസർ എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, എംബിഎ, ഡിപ്ലോമ (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്), ബിടെക്, ബികോം & ടാലി എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, 300 രൂപ രജിസ്ട്രേഷൻ ഫീസ് എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സ്ലിപ്പ് ഹാജരാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0497-2707610, 6282942066.
