കണ്ണൂർ: രണ്ടു കൊലപാതക കേസുകളിലും വധശ്രമക്കേസിലും പ്രതിയായി രണ്ടു പതിറ്റാണ്ടോളമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിലായി. കണ്ണൂർ താവക്കര സ്വദേശി രാഗേഷ് (42) ആണ് ബെംഗളൂരുവിലെ തർബനഹള്ളിയിൽ വെച്ച് പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ പേരുമാറ്റി പുതിയ മേൽവിലാസത്തിലാണ് ബെംഗളൂരുവിൽ തങ്ങിയിരുന്നത്. പ്രതിയെ കണ്ണൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ ആരംഭിച്ചു.
