കണ്ണൂർ : അക്ഷരം പഠിപ്പിച്ചു കൊടുക്കേണ്ടവർ തന്നെ ബോംബെറിയാൻ നേതൃത്വം കൊടുക്കുമ്പോൾ നമ്മുടെ സമൂഹം വലിയൊരു വിപത്തിലേക്കാണ് പോകുന്നതെന്ന് കെ എസ് യു ജില്ല ജനറൽ സെക്രട്ടറി ബിതുൽ ബാലൻ.
അച്ഛനും അമ്മയും ഉറങ്ങി കിടക്കുമ്പോൾ ഇരുട്ടിൽ വന്ന് ബോംബെറിയുന്നത് കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപക മനസ്സിന് ചേർന്നതല്ലെന്നും അറസ്റ്റിലായ അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപെട്ടു.
സി പി എം നിയന്ത്രണത്തിൽ വൻ ബോംബ് ശേഖരമുണ്ടെന്നും ഉടൻ അത് പിടികൂടാനുള്ള നടപടികൾ സ്വീകരിച്ചു നാടിന്റെ സമാധാന അന്തരീക്ഷം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
