Zygo-Ad

തളിപ്പറമ്പിൽ എംഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ


തളിപ്പറമ്പ്: ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ കൊണ്ടു വന്ന് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു.

 കാര്യാമ്പലത്തെ പി മുഹമ്മദ് അഫ്രാസ് (23)നെയാണ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ പി യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 27.0712 ഗ്രാം എംഡിഎം എ പിടിച്ചെടുത്തു. 

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ചീഫ് അനൂജ് പാലിവാളിന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാർഡായ ഡാൻസ് മുഹമ്മദ് അഫ്രാസിനെ പിടികൂടാൻ സഹായിച്ചിരുന്നു. 

തളിപ്പറമ്പ് ബസ്റ്റാൻഡിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരിൽ ടാക്സി ഡ്രൈവറാണ് മുഹമ്മദ് അഫ്രാസ്.

Previous Post Next Post