കണ്ണൂർ: കണ്ണൂരിൽ ഫ്ലാറ്റിൽ നിന്ന് വീണ് പതിനേഴുകാരനായ വിദ്യാർത്ഥി മരിച്ചു. മട്ടന്നൂർ വായാന്തോട് എൽഐസി ഓഫീസിന് സമീപം താമസിക്കുന്ന സമ്രത്തിന്റെ മകൻ അനീഖ് (17) ആണ് മരണപ്പെട്ടത്. കക്കാട് ബെൽമെയർ ഡൈനാസ്റ്റി ഫ്ലാറ്റിന്റെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം നടന്നത്.
കണ്ണൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അനീഖ്. അസീം സഹോദരനാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് 4 മണിയോടെ മൃതദേഹം മട്ടന്നൂർ പാലോട്ടുപള്ളി ഖബറസ്ഥാനിൽ ഖബറടക്കും.
