പുല്ലൂപ്പി: ബൈക്കിൽ ബസിടിച്ച് കൊറ്റാളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കണ്ണാടിപ്പറമ്പ് കൊറ്റാളിക്കാവിന് സമീപം അരിയമ്പാട്ട് അനീഷാ(38)ണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 2.10 ഓടെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം.
കണ്ണാടിപ്പറമ്പ് ഭാഗത്തു നിന്ന് വീട്ടിലേക്ക് പോകുന്ന അനീഷിന്റെ ബൈക്കിൽ എതിർവശത്തു നിന്നു വന്ന സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. പരിക്കേറ്റ അനീഷിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ശനിയാഴ്ച പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം സംസ്കരിക്കും. പരേതനായ കരുണാകരന്റെയും എ ചന്ദ്രമതിയുടെയും മകനാണ്. സഹോദരങ്ങൾ: എ ഷൈജു, എ ഷൈനി.
