Zygo-Ad

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വയോധികന് ശിക്ഷ: തടവും പിഴയും വിധിച്ച് കോടതി


തളിപ്പറമ്പ്: പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എഴുപത്തിയഞ്ചുകാരനെ രണ്ട് വർഷത്തെ തടവിനും അമ്പതിനായിരം രൂപ പിഴ അടക്കാനം കോടതി ശിക്ഷിച്ചു.

ആലക്കോട് നെടുവോട്ടെ പൂമംഗലോര കത്ത് മമ്മു (75) വിനെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പഷൽ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

2025 ഫെബ്രുവരി 5ന് രാവിലെ 8.50നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ആലക്കോട് പോലിസ് ആയിരുന്ന എം പി ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് .

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി

Previous Post Next Post