Zygo-Ad

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 13, 14, 15 തീയ്യതികളിൽ

കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, കാത്ത് ലാബ് ടെക്‌നിഷ്യന്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫര്‍, എക്കോ/ ടി എം ടി ടെക്‌നിഷ്യന്‍, ഇ സി ജി ടെക്‌നിഷ്യന്‍, ഒ ടി ടെക്‌നിഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

_ഇന്റര്‍വ്യൂ തീയതി, സമയം, തസ്തിക എന്ന ക്രമത്തില്‍._

ജൂണ്‍ 13 – രാവിലെ 10മണി – ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍.

14 – രാവിലെ 10 മണി – ഡയാലിസിസ് ടെക്‌നീഷ്യന്‍, ഉച്ചക്ക് രണ്ട് മണി – ഫാര്‍മസിസ്റ്റ്.

15 – രാവിലെ 10 മണി – കാത്ത് ലാബ് ടെക്‌നിഷ്യന്‍, 11 മണി – ലാബ് ടെക്‌നിഷ്യന്‍, 12 മണി – റേഡിയോഗ്രാഫര്‍ (എക്‌സറേ/ സി ടി യൂണിറ്റ്), രണ്ട് മണി – എക്കോ/ ടി എം ടി ടെക്‌നിഷ്യന്‍, വൈകിട്ട് മൂന്ന് മണി – ഇ സി ജി ടെക്‌നീഷ്യന്‍, നാല് മണി – ഒ ടി ടെക്‌നീഷ്യന്‍.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങള്‍ ജില്ലാ ആശുപത്രി ഓഫീസില്‍ ലഭിക്കും.

Previous Post Next Post