കണ്ണൂർ : കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ ക്ലാസ് മുറികളിൽ പത്രവായന പഠന പ്രവർത്തനങ്ങളുടെ ഭാഗമാക്കും.ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പത്രവായനക്ക് പ്രത്യേക സമയം നിശ്ചയിക്കും.
വായന പോഷണ പരിപാടിക്ക് സർക്കാർ തയ്യാറാക്കിയ കരട് രേഖയിലാണ് നിർദേശം. വിശദ മാർഗരേഖ എസ് സി ഇ ആർ ടി ഉടൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.ക്ലാസ് മുറികളിൽ പത്രങ്ങൾ ലഭ്യമാക്കുകയും പത്ര പാരായണം നിരന്തര മൂല്യനിർണയ ഭാഗമാക്കി മാറ്റുകയും ചെയ്യും.
ആനുകാലിക വായനയെ പ്രോത്സാഹിപ്പിക്കുന്ന അപഗ്രഥന വിശകലന രൂപ ചോദ്യങ്ങൾ പൊതു പരീക്ഷയിൽ ഉൾപ്പെടുത്തും.