കണ്ണൂർ : മൂന്നാം എന്‍ഡിഎ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു. പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.
വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. വിദേശ രാഷ്ട്ര തലവന്മാരടക്കം വിവിധ നേതാക്കള്‍ പങ്കെടുക്കും. ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മപുരസ്‌ക്കാര ജേതാക്കള്‍, ശുചീകരത്തൊഴിലാളികള്‍, സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍ എന്നിവരും പങ്കെടുക്കും.