പഴയങ്ങാടി: വിനോദ സഞ്ചാര കേന്ദ്രമായ പുതിയങ്ങാടി ചൂട്ടാട് ബീച്ചിനടുത്ത് കടലേറ്റമുണ്ടായി. ശനിയാഴ്ച പാർക്കിന് സമീപത്ത് ഉയർന്ന തിരമാലയിലും കടലേറ്റത്തിലും 40 മീറ്ററോളം കരഭാഗം കടലെടുത്തു.
മൂന്നര മീറ്ററിൽ അധികം ഉയരത്തിൽ ശക്തമായ തിരമാലയുണ്ടായി. ശനിയാഴ്ച ഉച്ചവരെ വേലിയേറ്റ വേളയിലാണിത്. പുതിയതായി പണിയുന്ന പുലിമുട്ടിനും പാർക്കിനും ഇടയിലാണ് കടലേറ്റം ഉണ്ടായത്.