Zygo-Ad

കെ. സുധാകരൻ്റെ പര്യടനം 10 മുതൽ.

കണ്ണൂർ : പാർലമെൻറ് മണ്ഡലത്തിലെ
വോട്ടർമാരോട് നന്ദി പറയുന്നതിനായി കെ. സുധാകരൻ നടത്തുന്ന പര്യടനം 10 മുതൽ വിവിധ മണ്ഡലങ്ങളിൽ നടക്കുമെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്‌ദുൽ കരീം ചേലേരിയും ജനറൽ കൺവീനർ അഡ്വ. മാർട്ടിൻ ജോർജും അറിയിച്ചു.

എട്ടിനും ഒൻതിനും ഡൽഹിയിലും തിരുവനന്തപുരത്തും നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്ന സുധാകരൻ 10-ന് ധർമടത്തുനിന്നാണ് പര്യടനം തുടങ്ങുക.
11-ന് മട്ടന്നൂർ, 12-ന് തളിപ്പറമ്പ്, 13-ന് പേരാവൂർ, 14-ന് ഇരിക്കൂർ, 15-ന് കണ്ണൂർ, 16-ന് അഴീക്കോട് എന്നിങ്ങനെയാണ് പര്യടനം.

Previous Post Next Post