വടകര : വോട്ടെണ്ണൽ ദിവസം തിരുവള്ളൂരിൽ സിപിഐഎം പ്രവർത്തകന്റെ വീടിന് ബോംബ് എറിഞ്ഞ കേസിൽ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ.തിരുവള്ളൂർ ചാനിയം കടവ് ശാന്തിനഗറിൽ കൊടക്കാട്ട് കുഞ്ഞികണ്ണൻ്റെ വീടിന് നേരെയായിരുന്നു ബോംബെറിഞ്ഞത്.കുണ്ടാറ്റിൽ സലാം മങ്കേറ്റുമണ്ണിൽ മുഹമ്മദ് എന്നിവരെയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി വീട്ടിൽ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇന്ന് കോടതിയിൽ ഹാജറാക്കും.