കണ്ണൂർ, എം.ജി. സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്‍സി. കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 9847421467.
*ടൈംടേബിൾ*
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.സി.എ. (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) മേയ് 2024 പരീക്ഷകൾ ജൂൺ 26-ന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
*പ്രായോഗിക പരീക്ഷകൾ*
നാലാം സെമസ്റ്റർ എം.എ. അറബിക് ഡിഗ്രി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട്, വൈവ-വോസി എന്നിവ ജൂൺ 10-നും 11-നും അതത് കോളേജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.