Zygo-Ad

ഹയർ സെക്കൻഡറി അധ്യാപക സംഗമത്തിന് തുടക്കം.

കണ്ണുർ: കണ്ണൂർ: പുതിയ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള ശില്പശാലക്ക് ജില്ലയിൽ തുടക്കമായി. കണ്ണൂർ സെയ്ന്റ് മൈക്കിൾസ് സ്കൂളിൽ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. മണികണ്ഠൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഇ.സി. വിനോദ് അധ്യക്ഷതവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ കെ.സി. സുധീർ, പ്രിൻസിപ്പൽ സി.കെ. മനോജ്കുമാർ, റിസോഴ്സ് പേഴ്സൺ കെ.വി. രാജീവൻ, കണ്ണൂർ നോർത്ത് ബി.ആർ.സി. ട്രെയിനർ എം. ഉനൈസ് എന്നിവർ സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ടു.

Previous Post Next Post