Zygo-Ad

കൊട്ടിയൂരിൽ ഇന്ന് രോഹിണി ആരാധന.

കൊട്ടിയൂർ: വൈശാഖോത്സവ ആരാധനകളിൽ അവസാനത്തെ രോഹിണി ആരാധന വ്യാഴാഴ്ച അക്കരെ കൊട്ടിയൂരിൽ നടക്കും. ഉച്ചക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും. സ്വയംഭൂവിൽ സന്ധ്യക്ക് പാലമൃത് അഭിഷേകം. കളഭ അഭിഷേകവും നടത്തും. രോഹിണി ആരാധന ദിനത്തിൽ സവിശേഷമായ ആലിംഗന പുഷ്പാഞ്ജലി നടക്കും.

ശനിയാഴ്ച തിരുവാതിര ചതുശ്ശതം. ഒൻപതിന് പുണർതം ചതുശ്ശതവും 11-ന് ആയില്യം ചതുശ്ശതവും നടക്കും. 13-ന് മകം നാൾ ഉച്ച ശീവേലിക്ക് ശേഷം സ്ത്രീകൾക്ക് പ്രവേശനമില്ല. ബുധനാഴ്ച വൻ ഭക്തജന തിരക്കായിരുന്നു.

Previous Post Next Post