Zygo-Ad

ഓഫറുകളുടെ പൂരം..! ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം കയ്യിലുണ്ടോ? നേടാം ഒരു പവൻ; യൂത്ത് കോണ്‍ഗ്രസിന്റെ വമ്പൻ ഓഫറുകള്‍


കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്ന ആരോപണങ്ങള്‍ക്ക് വമ്പൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ കരിങ്കൊടി പ്രതിഷേധത്തിനിടെ കെ എസ് യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചുവെന്നതാണ് ആരോപണം. 

എന്നാല്‍ ദൃശ്യങ്ങളിലൊന്നും തന്നെ ഇതിന് വ്യക്തമായ തെളിവില്ല. മന്ത്രിയുടെ അടുത്തേക്ക് പോലും കെ എസ് യു പ്രവർത്തകർ എത്തുന്നില്ല എന്നുള്ളത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിന് പിന്നാലെയാണ് വെല്ലുവിളിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നല്‍കുന്നവർക്ക് ഒരു പവൻ സ്വർണമാണ് കണ്ണൂർ യൂത്ത് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന ഓഫർ. 

പത്തനംതിട്ടയില്‍ നിന്ന് വന്നിരിക്കുന്ന ഓഫർ കുഴിമന്തിയാണ്. അബിൻ വർക്കി ഒരു ലക്ഷം രൂപയും ഓഫർ ചെയ്തിട്ടുണ്ട്.

Previous Post Next Post