കണ്ണൂർ: സഹകരണ മേഖലയിലെ പ്രമുഖ സ്ഥാപനമായ റെയ്‌ഡ്‌കോ (RAIDCO) പുതി എട്ടുതരം ബ്രാൻഡ് അരികൾ വിപണിയിലിറക്കി. മാവിലായിയിലെ റെയ്‌ഡ്‌കോ കറി പൗഡർ ഫാക്ടറിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു അരികളുടെ വിപണനോദ്ഘാടനം നിർവഹിച്ചു. റെയ്‌ഡ്‌കോ ചെയർമാൻ എം. സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള അരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. താഴെ പറയുന്ന എട്ടുതരം അരികളാണ് റെയ്‌ഡ്‌കോ ബ്രാൻഡിൽ വിപണിയിലെത്തുന്നത്:
* പാലക്കാടൻ മട്ട
* പൊന്നി
* കുറുവ
* ബസ്മതി
* ജീരകശാല
* യു.എസ്. സ്റ്റൈൽ അരി
* ഇഡലി അരി
* ദോശ അരി
അരികൾക്ക് പുറമെ വിവിധ സ്ക്വാഷ് ഉൽപ്പന്നങ്ങളുടെയും റെയ്‌ഡ്‌കോ ജൈവ വളങ്ങളുടെയും വിപണനോദ്ഘാടനവും ഇതോടൊപ്പം നടന്നു. ചടങ്ങിൽ റെയ്‌ഡ്‌കോ ഡയറക്ടർമാരായ വാസു തോട്ടത്തിൽ, കെ.കെ. ഗംഗാധരൻ, ഒ. നാരായണൻ, പി.കെ. ബേബി റീന എന്നിവർ സംസാരിച്ചു. മിന്നുഷ് ആർ. രമേശ് സ്വാഗതവും എം.കെ. രാഹേഷ് നന്ദിയും രേഖപ്പെടുത്തി.

