Zygo-Ad

വടകരയില്‍ ഇടതുപക്ഷം വ്യാജപ്രചാരണം നടത്തുന്നു; നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മാര്‍ച്ച് നടത്തും.

വടകര: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകരയില്‍ യൂത്ത് ലീഗ് മാര്‍ച്ച് നടത്തും. എസ് പി ഓഫിസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തുക. വ്യാഴാഴ്ച രാവിലെ 10.30യ്ക്കാണ് മാര്‍ച്ച്

യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് ജില്ലാ കമ്മറ്റി പ്രതിഷേധവുമായി ഇറങ്ങുന്നത്. വടകരയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും യൂത്ത് ലീഗ് ആരോപിച്ചു.

സംഘപരിവാര്‍ കേരള സ്റ്റോറി നിര്‍മിച്ചതു പോലെ വടകരയില്‍ ഇടതുപക്ഷം വ്യാജ പ്രചാരണം നടത്തുന്നുവെന്നും കാഫിര്‍ പ്രയോഗം വ്യാജമാണെന്നറിഞ്ഞിട്ടും ഇടതുപക്ഷം പ്രചരിപ്പിക്കുന്നുവെന്നും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഉന്നയിച്ചു.

Previous Post Next Post