കണ്ണൂർ: പ്രധാനമന്ത്രി മോദി നിങ്ങളുടെ മൗനം വെടിയൂ, കൂട്ടബലാത്സംഗം ചെയ്ത പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്യുക, പെൺമക്കളോട് നീതി പുലർത്തുക എന്ന മുദ്രാവാക്യം ഉയർത്തി അഞ്ഞൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കർണ്ണാടകയിലെ ബി.ജെ.പി മുന്നണി ജനതാദൾ എം.പി. പ്രജ്വൽ രേവണ്ണക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രജ്വൽ രേവണ്ണയുടെ ഫോട്ടൊ കത്തിച്ച് പ്രതിഷേധിച്ചു .
പ്രജ്വൽ രേവണ്ണയക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാകലക്ടർ മുഖാന്തിരം രാഷ്ട്രപതിക്ക് നിവേദനം നൽകി
മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, കെ.പി വസന്ത, ഉഷ അരവിന്ദ്, ഉഷാകുമാരി കെ, ശ്വാമള പാറക്കണ്ടി, പദ്‌മജ. എൻ. പി,ഗീതു, വിഷിജ, റംല, സുവർണ, ചന്ദ്രവല്ലി, തുടങ്ങിയവർ സംസാരിച്ചു