കണ്ണൂർ:ഉംറ നിർവഹിക്കുന്നതിനിടെ മയ്യില്‍ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹാഫിസ് ശറഫുദ്ദീൻ സഖാഫി വെള്ളിക്കീലിന്റെ ഭാര്യ സുഹൈല (26) ആണ് മരിച്ചത്.
ഉംറ പൂർത്തിയാക്കി ത്വവാഫ് കഴിഞ്ഞതിന് ശേഷം കൂടെയുള്ള സ്ത്രീകള്‍ക്ക് പ്രാർഥനയ്ക്ക് നേതൃത്വം കൊടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മക്കള്‍: മുഹമ്മദ്, ശാസിയ. അബ്ദുർ റഹ്‌മാൻ – കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.