കൊട്ടിയൂർ:വൈശാഖ മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയ നെയ്പ്പായസത്തിന്റെ വിതരണം തുടങ്ങി. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽവച്ച് കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ ട്രസ്റ്റി രവീന്ദ്രൻ പൊയിലൂരിന് നൽകി ഉദ്ഘാടനം ചെയ്തു.എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, ആനന്ദ്, പാരമ്പര്യ ട്രസ്‌റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ, കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ട്രസ്റ്റി എൻ പ്രശാന്ത്, ദേവസ്വം മാനേ ജർ കെ നാരായണൻ തുടങ്ങി യവർ സംസാരിച്ചു.