Zygo-Ad

വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്. സി/ എസ്. ടി യുടെ ആഭിമുഖ്യത്തിൽ 2024 ജൂലൈ മുതൽ ആരംഭിക്കുന്ന, സൗജന്യവും സ്റ്റൈപ്പന്റോടു കൂടിയതുമായ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പ്ലസ് ടുവോ , അതിലധികമോ യോഗ്യതയുള്ളവരും, പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരുമായിരിക്കണം. 2021-22, 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 30 വയസ് കഴിയാത്തവരും, വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാത്തവരും ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 24 നു മുമ്പായി തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ 04902327923

Previous Post Next Post