Zygo-Ad

കണ്ണൂരിൽ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് തുടങ്ങി

കണ്ണൂർ:കൺസ്യൂമർ ഫെഡിൻ്റെ സഞ്ചരിക്കുന്ന ത്രിവേണി സ്‌റ്റുഡൻ്റ്സ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. ത്രിവേണി നോട്ട് ബുക്ക്, സ്‌കൂൾ ബാഗുകൾ, കുടകൾ, ടിഫിൻ ബോക്സ‌് ഉൾപ്പെടെ പഠനോപകരണങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.

ജൂൺ 10 വരെ കലക്ടറേറ്റ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മാർക്കറ്റ് കൺസ്യൂമർഫെഡ് ഡയരക്ടർ കെ പി പ്രമോദൻ ഉദ്ഘാടനം ചെയ്തു‌. സഹകരണ ജോ. ഡയറക്ടർ വി രാമകൃഷ്ണൻ ആദ്യ വിൽപ്പന നിർവഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ പ്രദോഷ്‌കുമാർ മുഖ്യാതിഥിയായി. റീജണൽ മാനേജർ ആർ പ്രദീപ്‌കുമാർ, അസി. റീജണൽ മാനേജർ വി കെ രാജേഷ് എന്നിവർ സംസാരിച്ചു.

Previous Post Next Post